ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു; 2 പേർ അറസ്റ്റിൽ

Published : Jun 19, 2026, 03:21 PM IST
police jeep

Synopsis

കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ കൊപ്പം പൊലീസിന്റെ പിടിയിലായി. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൽ റഹീം എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ കൊപ്പം പൊലീസിന്റെ പിടിയിലായി. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൽ റഹീം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മലപ്പുറത്തു വെച്ചാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർദ്ധരാത്രിയിൽ വളാഞ്ചേരിയിലേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറിയെ കാറിൽ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കന്നി ബജറ്റിൽ റബർ കർഷകരെ സർക്കാർ വഞ്ചിച്ചെന്ന് റബർ ബോർഡ്‌ ചെയർമാൻ; 'രാജ്യാന്തര വിപണിയിൽ 300 രൂപ, ഇവിടെ പ്രഖ്യാപിച്ചത് 250'
നിതിൻ രാജിൻ്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി