
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.
അധികം പരിപാടികളിൽ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആർടിസി പ്രശനങ്ങൾ പരിഹരിക്കുമെന്നും
വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ് കുറക്കൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കെഎസ്ആർടിസി ജനകീയം ആക്കും.
ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും. എഐ കാമറ കെൽട്രോൺ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കും. എന്തുകൊണ്ട് കൊടുക്കാൻ പറ്റുന്നില്ല എന്ന് പരിശോധിച്ച് കെൽട്രോണിന് പണം കൊടുക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു. മുൻ മന്ത്രിയുമായി ഒരു പിണക്കവും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ ഡ്രൈവിങ് ടെസ്റ്റ്‌കൾ കർശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹങ്ങളിൽ ക്യാമറ വെക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
KSRTC ദീർഘദൂര യാത്രക്കാർക്കായി ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam