വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതിയുമായി ആന്റോ ആൻറണി

Published : Apr 26, 2024, 11:00 AM ISTUpdated : Apr 26, 2024, 11:12 AM IST
വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതിയുമായി ആന്റോ ആൻറണി

Synopsis

എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു.

പത്തനംതിട്ട: താമര ചിഹ്നത്തിന് വോട്ടിംഗ് മെഷീനിൽ വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്.  ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു. ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി വ്യക്തമാക്കി.

വീണ്ടും ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോര്‍ത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ