
കോഴിക്കോട്: ലൗ ജിഹാദ് ഒരു റിയൽ സ്റ്റോറിയാണെന്നും കേരള സ്റ്റോറി വിവാദമാക്കുന്നവർ സ്ഥാപിത താൽപര്യക്കാരാണെന്നും വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്‍റും തമസ്കരിക്കുകയാണ്. മുസ്ളീം ലീഗിന്‍റെയും ജമാ അത്തെ ഇസ്ളാമിയുടെയുംപോപ്പുലർ ഫ്രണ്ടിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്. അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണ്. വർഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാൻ പോകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ആശ്വാസ വാര്‍ത്ത! പാലക്കാട് ട്രെയിൻ തട്ടിയ പരിക്കേറ്റ ആനയ്ക്ക് പരിശോധന, ആരോഗ്യ നിലയിൽ പുരോഗതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam