
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തെരുത് എന്നായിരുന്നു സുധീരന്‍റെ ആവശ്യം. എന്നാല്‍, സുധീരന്‍റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം, നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ എന്ന് തീരുമാനം മുന്നണിക്ക് വിട്ട സാഹചര്യത്തിലാണ് തീരുമാനം. അതേസമയം യുഡിഎഫ് യോഗം എന്ന് നടക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. നികുതി കുറച്ചതിലൂടെ 600 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് പ്രതിപക്ഷമായ സിപിഎം ഇന്നലെ ആരോപിച്ചിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ജൂലൈ ഒന്നിന് ധനബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്‍റെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്. നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി ഡി സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam