ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ തിരിമറിക്കേസ്; ശിക്ഷ താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും

Published : Feb 02, 2026, 05:00 PM ISTUpdated : Feb 02, 2026, 06:06 PM IST
antony raju

Synopsis

അതേ സമയം, പ്രതി കുറ്റക്കാരനെന്ന വിധി നിലനിൽക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും. ഫെബ്രുവരി 6 ന് അപ്പീലിന്മേൽ വാദം തുടങ്ങും.

തിരുവനന്തപുരം: വിദേശ പൗരനെ ക്രിമിനല്‍ കേസിൽ നിന്ന് രക്ഷിക്കാൻ ‍ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താൽക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ  ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. അതേ സമയം, കുറ്റക്കാരനെന്ന  വിധിയും  എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും തുടരും. അപ്പീലിന്മേൽ ഈ മാസം ആറിന്  വാദം തുടങ്ങും. ജനുവരി 3 നാണ്  നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. 3 വർഷം വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ്  കോടതി ജാമ്യം അനുവദിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻഎസ്എസിന് ലഭിച്ച സുപ്രീം കോടതിയുടെ അനുകൂല വിധി മറ്റ് മാനേജ്‌മെന്‍റുകൾക്കും അതിവേഗം നടപ്പാക്കാനുള്ള സർക്കാർ നീക്കം പാളി, 6 ആഴ്ചത്തേക്ക് മാറ്റിവച്ചു
എന്‍റെയും സതീശന്‍റെയും വാദങ്ങൾ കോടതി തള്ളിയത് സത്യം, പക്ഷേ സംസ്ഥാനത്ത് ഒരു എഐ ക്യാമറയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ? ചോദ്യവുമായി ചെന്നിത്തല