ദിവസേന നിരവധി വീടുകളിലെത്തുന്നു, സുരക്ഷാമാര്‍ഗങ്ങളില്ല; ആശങ്കയൊഴിയാതെ പാചകവാതക വിതരണക്കാര്‍

Published : Mar 23, 2020, 10:56 AM ISTUpdated : Mar 23, 2020, 11:01 AM IST
ദിവസേന നിരവധി വീടുകളിലെത്തുന്നു, സുരക്ഷാമാര്‍ഗങ്ങളില്ല; ആശങ്കയൊഴിയാതെ  പാചകവാതക വിതരണക്കാര്‍

Synopsis

കൊവിഡ് ഭീതി ലോകമാകെ വ്യാപിക്കുമ്പോള്‍ സുരക്ഷാസംവിധാനങ്ങളില്ലാതെ ദിവസേന നിരവധി വീടുകള്‍ സന്ദര്‍ശിച്ച് പാചക വാതക വിതരണക്കാര്‍. 

തിരുവനന്തപുരം: കൊവിഡ് ഭീതി ലോകമാകെ വ്യാപിക്കുമ്പോള്‍ യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ, ദിവസവും നിരവധി വീടുകൾ കയറിയിറങ്ങുകയാണ് പാചകവാതക വിതരണക്കാർ. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലുള്ള ഇവര്‍ കൊവിഡ് വ്യാപനത്തിന്‍റെ ആശങ്കയിലാണ്. തങ്ങളുടെ സുരക്ഷയ്ക്ക് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

 20 വർഷമായി ഗ്യാസ് വിതരണ മേഖലയിൽ ജോലി ചെയ്യുകയാണെന്നും ഒരു ദിവസം അറുപതോളം വീടുകളിൽ സിലിണ്ടറുമായി എത്തുന്ന തങ്ങള്‍ ആശങ്കയിലാണെന്നുമാണ് പാചക വാതക വിതരണ തൊഴിലാളികളില്‍ ഒരാളായ ഋഷി പറയുന്നത്.

ഒരു സുരക്ഷാ സംവിധാനവുമില്ലാതെ നിരവധി വീടുകളിലാണ് ഇവര്‍ സിലിണ്ടറുകൾ കൈമാറുന്നത്. പണവും രേഖകളും കൈകാര്യം ചെയ്യുന്നതും ഈ കൈകൾ കൊണ്ട് തന്നെയാണ്. ഈ വീടുകളില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടോ എന്ന കാര്യം പോലും ഉറപ്പില്ലാതെ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്തും തിരക്കിട്ട ജോലിയിലാണ് പാചക വാതക വിതരണക്കാര്‍. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം