
തിരുവനന്തപുരം: എൽപിഎസ്ടി സമരക്കാരുമായി ചർച്ചകൾ നടന്നുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ചർച്ചകൾ വന്നുവെന്നും സർക്കാരിന് അനുഭാവമുണ്ടെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചർച്ച തുടരും. നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ ഉത്തരവിറക്കും. അനുപാതം കുറയ്ക്കുന്നതിൽ പ്രശ്നമുണ്ട്. സാമ്പത്തിക എതിർപ്പ് രേഖപ്പെടുത്തിയ കാര്യം അറിയില്ലെന്നും സാമ്പത്തിക ബാധ്യത പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
അംഗീകരിച്ച കാര്യങ്ങൾക്കും ബാധ്യത വരും. അനുപാതം കുറയ്ക്കില്ല. അനുപാതത്തിന്റെ കാര്യത്തിൽ പുതിയ ഫോർമുല ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ ലിസ്റ്റുകളും പരിശോധിച്ചാണ് സാമ്പത്തിക ബാധ്യത പറഞ്ഞത്. അത് എത്രയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇത്രയും വിട്ടുവീഴ്ച ചെയ്ത മന്ത്രിയും സർക്കാരും വേറെ ഉണ്ടാകില്ല. വ്യക്തിപരമായ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും കൂട്ടത്തരവാദിത്വമാണ് സർക്കാർ എന്നും എൻ ഷംസുദ്ദീൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam