എൽഎസ്എസ്, യുഎസ്എസ് ഫലം; എൽഎസ്എസ് പരീക്ഷയിൽ 30380 പേരും യുഎസ്എസിൽ 38782 പേരും സ്കോളർപ്പിന് അർഹരായി

Published : May 15, 2025, 01:08 PM IST
എൽഎസ്എസ്, യുഎസ്എസ് ഫലം; എൽഎസ്എസ് പരീക്ഷയിൽ 30380 പേരും യുഎസ്എസിൽ 38782 പേരും സ്കോളർപ്പിന് അർഹരായി

Synopsis

2025 ഫെബ്രുവരിയിൽ നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. എൽഎസ്എസ് പരീക്ഷയിൽ  30380 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. യുഎസ്എസിന് 38782 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി

2025 ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽഎസ്എസിന് അകെ 10,8421 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 30380 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്. വിജയ ശതമാനം 28.02 ആണ്. 91,151 കുട്ടികളാണ് യുഎസ്എസ് പരീക്ഷ എഴുതിയത്. ഇവരിൽ 38,782 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. വിജയ ശതമാനം 42.55 ആണ്. 1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.

പരീക്ഷയുടെ ഉത്തര സൂചികയും എൽ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ ഫലങ്ങളും https://pareekshabhavan.kerala.gov.in, https://bpekerala.in/lss-uss-2025 എന്നീ വെബ്‌സൈറ്റുകളിൽ കാണാം.

അതിനിടെ 2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷകളുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ബുധനാഴ്ച ആരംഭിക്കും. ജൂൺ 5 വ്യാഴാഴ്‌ച പരീക്ഷ അവസാനിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം