വിച്ഛേദിച്ച വൈദ്യുതി പൊലീസെത്തി പുനസ്ഥാപിച്ചു; സിസ്റ്റർ ലൂസി കളപ്പുര നിരാഹാരം അവസാനിപ്പിച്ചു

Published : Jul 24, 2021, 09:36 PM ISTUpdated : Jul 24, 2021, 09:37 PM IST
വിച്ഛേദിച്ച വൈദ്യുതി പൊലീസെത്തി പുനസ്ഥാപിച്ചു; സിസ്റ്റർ ലൂസി കളപ്പുര നിരാഹാരം അവസാനിപ്പിച്ചു

Synopsis

 വെള്ളമുണ്ട പൊലീസെത്തി വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചതോടെ സമരം അവസാനിപ്പിച്ചു.

വയനാട്: പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദർ സൂപ്പീരിയർ വിച്ഛേദിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിലായിരുന്നു പ്രതിഷേധം. വെള്ളമുണ്ട പൊലീസെത്തി വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചതോടെ സമരം അവസാനിപ്പിക്കുക ആയിരുന്നു.
 
മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദർ സൂപ്പീരിയർ വിച്ഛേദിച്ചുവെന്ന് കാണിച്ച് വെള്ളമുണ്ട പൊലീസിൽ കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി പരാതി നൽകിയത്. കാരയ്ക്കമല എഫ്സിസിക്ക് മുൻപിലാണ് ലൂസി കളപ്പുര നിരാഹാരമിരുന്നത്. മഠത്തിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപെട്ട് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മഠത്തിൽ സംരക്ഷണം നൽകാനാവില്ലെന്നും മറ്റ് എവിടെയെങ്കിലും താമസിക്കുകയാണെങ്കിൽ സുരക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി