പരമാവധി സംഭരണ ശേഷിയെത്തി: ഷോളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു

By Web TeamFirst Published Jul 24, 2021, 8:59 PM IST
Highlights

ഷോളയാർ ഡാം തുറന്നു. പരമാവധി സംഭരണ ശേഷിയായ 160 അടിയിൽ ഡാമിലെ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ഡാം തുറന്നത്. 

പാലക്കാട്: ഷോളയാർ ഡാം തുറന്നു. പരമാവധി സംഭരണ ശേഷിയായ 160 അടിയിൽ ഡാമിലെ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ഡാം തുറന്നത്.  6901.62 ഘന അടി  വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. 2667.35 ഘന അടി ജലം ഷട്ടറുകളിലൂടെ പുറത്തുവിടും.  പറമ്പിക്കുളം ഡാമിൽ 47.70 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.  132 മില്ലിമീറ്റർ മഴയാണ് ഇന്ന് ഉച്ചവരെ ഷോളയാർ മേഖലയിൽ ഉണ്ടായത്. പറമ്പിക്കുളം മേഖലയിൽ 63 മി.മീറ്റർ മഴയുണ്ടായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!