മധ്യകേരളത്തിൽ സാന്നിദ്ധ്യം വിപുലമാക്കാൻ ലുലുഗ്രൂപ്പ്; കോട്ടയം, ചങ്ങനാശ്ശേരി കെജിഎ മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

Published : Aug 05, 2026, 07:27 PM IST
Lulu mall

Synopsis

ലുലു ഗ്രൂപ്പ് മധ്യകേരളത്തിലെ റീട്ടെയ്ൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ചങ്ങനാശ്ശേരിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. കെ.ജി.എ ഗ്രൂപ്പുമായി സഹകരിച്ച് കെ.ജി.എ മാളിലാണ് 50,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുന്നത്.

തിരുവനന്തപുരം: റീട്ടെയ്ൽ സേവനം മധ്യകേരളത്തിൽ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി, കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കൂടി യാഥാർത്ഥ്യമാക്കാനൊരുങ്ങി ലുലു ​ഗ്രൂപ്പ്. ചങ്ങനാശ്ശേരിയിൽ ഉയരുന്ന കെ.ജി.എ മാളിലാണ് 50,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കെജിഎ ​ഗ്രൂപ്പ് ചെയർമാൻ കെ.ജി എബ്രഹാം എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു തിരുവനന്തപുരം - തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ, കെ.ജിഎ ​ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ (ലെറ്റർ ഓഫ് ഇന്റന്റ്) ഒപ്പുവച്ചു.

മധ്യകേരളത്തിൽ സേവനം കൂടുതൽ വിപുലമാക്കാനുള്ള ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ വീക്ഷണത്തിന്റെ പ്രതിഫലനമാണ് പുതിയ ചുവടുവയ്പ്പെന്നും പ്രദേശിക വികസനത്തിനൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു തിരുവനന്തപുരം തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദൻ വ്യക്തമാക്കി. കോട്ടയം നാട്ടകത്തെ ലുലു ഹൈപ്പർമാർക്കറ്റിന് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് പുതിയ പദ്ധതിക്ക് വേ​ഗത പകർന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പുമായി സഹകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മധ്യകേരളത്തിന്റെ വികസനത്തിന് വലിയ കരുത്തേകുന്നതാണ് പദ്ധതിയെന്നും കെ.ജിഎ ​ഗ്രൂപ്പ് ഡയറക്ടർ ആൻഡ് സിഇഒ കെ.സി ഈപ്പൻ പറഞ്ഞു.

കെ.ജി എബ്രഹാം ചെയർമാനമായ കുവൈത്ത് ആസ്ഥാനമായുള്ള കെ.ജി.എ ​ഗ്രൂപ്പിന്റെ കെ.ജി.എ മാളിൽ, ലുലു ഹൈപ്പർമാർക്കറ്റിന് പുറമേ അന്താരാഷ്ട്ര റീട്ടെയ്ൽ ബ്രാൻഡ് ഷോറൂമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ലക്ഷ്വറി ഹോട്ടൽ, ബാങ്ക്വറ്റ് ഹാൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവും ഉണ്ടാകും. മികച്ച പാർക്കിം​ഗ് സൗകര്യത്തോടെയാണ് മാൾ ഉയരുന്നത്. കുവൈത്ത് ആസ്ഥാനമായുള്ള കെജിഎ ​ഗ്രൂപ്പിന് കേരളത്തിൽ മികച്ച പ്രൊജക്ടുകളാണ് ഉള്ളത്. കൊച്ചി ക്രൗൺ പ്ലാസ, തിരുവല്ലയിലെ കെ.ജി.എ. എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടൽസ് അടക്കം നിരവധി പദ്ധതികളാണ് കേരളത്തിൽ കെജിഎ ​ഗ്രൂപ്പിനുള്ളത്. കെജിഎ മാൾ അടക്കം പത്ത് പുതിയ പദ്ധതികൾ കൂടി സംസ്ഥാനത്ത് കെജിഎ ​ഗ്രൂപ്പ് നടപ്പാക്കുന്നുണ്ട്.

ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ എം.എ നിഷാദ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഒഒ ഫഹാസ് അഷറഫ്, എൻബിടിസി ആൻഡ് കെജിഎ ​ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിം​ഗ് ഡയറക്ടർ ബെൻസൻ വർ​ഗീസ് എബ്രഹാം, കെജിഎ ​ഗ്രൂപ്പ് ഫിനാൻസ് ആൻഡ് ബിസിനസ് സപ്പോർട്ട് ഡയറക്ടർ വിനോദ് കുമാർ പുളിക്കൽ, ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേഷ് റായ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടണം; ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആഹ്ലാദ പ്രകടനം നടത്തി ജനങ്ങള്‍
നെഹ്‌റു ട്രോഫി വള്ളംകളി ടിക്കറ്റ് വില്‍പ്പന തുടങ്ങി; അഞ്ച് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം