എല്ലാവരും കാണേണ്ട സിനിമ, ഇപ്പോഴിറങ്ങുന്ന സിനിമകളിൽ നിന്നും വ്യത്യസ്തം, ദിലീപ് സിനിമയെ പുകഴ്ത്തി എംഎ ബേബി

Published : May 25, 2025, 05:00 PM ISTUpdated : May 25, 2025, 05:21 PM IST
എല്ലാവരും കാണേണ്ട സിനിമ, ഇപ്പോഴിറങ്ങുന്ന സിനിമകളിൽ നിന്നും വ്യത്യസ്തം, ദിലീപ് സിനിമയെ പുകഴ്ത്തി എംഎ ബേബി

Synopsis

ബേബിയുടെ പ്രസ്താവനയ്ക്കെതിരെ വിമ‍ർശനവുമായി  സാമൂഹ്യപ്രവർത്തകര്‍ രംഗത്ത്

ദില്ലി: ദിലീപ് ചിത്രമായ പ്രിൻസ് ആൻഡ് ദ ഫാമിലിയെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ദില്ലി മലയാളികൾക്കൊപ്പമാണ് എം എ ബേബി ഇന്നലെ രാത്രി സിനിമ കാണാനെത്തിയത്. എല്ലാവരും കാണേണ്ട സിനിമയാണ് ഇതെന്നും, ഇപ്പോഴിറങ്ങുന്ന പല സിനിമകളിൽ നിന്നും വ്യത്യസ്തമായി കുടുംബത്തോടൊപ്പം കാണാനാകുന്ന സിനിമയാണ് എന്നും എം എ ബേബി പറഞ്ഞു. 

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടതിന് പിന്നാലെ ഓടുന്ന പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമായി വിവരങ്ങൾ അറിഞ്ഞ ശേഷം മാത്രമേ എന്തിലും പ്രതികരിക്കാവൂ. അതല്ലെങ്കിൽ അത് പലരുടെയും ജീവിതത്തെ തന്നെ ബാധിക്കുന്നതാകും എന്നും എം എ ബേബി പറയുന്നു.അതേസമയം, ബേബിയുടെ പ്രസ്താവനയ്ക്കെതിരെ വിമ‍ർശനവുമായി പല സാമൂഹ്യപ്രവർത്തകരും രംഗത്തെത്തി. ബലാത്സംഗ ക്വട്ടേഷൻ നൽകിയ ഒരാളുടെ ചിത്രം പ്രൊമോട്ട് ചെയ്തതിലൂടെ എം എ ബേബി ആ സ്ഥാനത്തിന്‍റെ വില കളഞ്ഞുവെന്ന് അഭിഭാഷകയായ ടി ബി മിനി പറഞ്ഞു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം