'കെ വി തോമസ് നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവ്'; സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി

Published : Apr 07, 2022, 10:19 AM ISTUpdated : Apr 07, 2022, 11:11 AM IST
'കെ വി തോമസ് നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവ്'; സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി

Synopsis

നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസ്. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.

കണ്ണൂര്‍: കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി (M A Baby). ധീരമായ നിലപാട് കെ വി തോമസ് (K V Thomas) സ്വീകരിച്ചാല്‍ സ്വാഗതം. നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസ്. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. ടി കെ ഹംസയും കെ ടി ജലീലും വന്നതും എം എ ബേബി ഓര്‍മ്മിച്ചു. സുധാകരന്‍റെ സ്വേച്ഛാധിപത്യപരമായ, കോണ്‍ഗ്രസിന്‍റെ നല്ല മൂല്യങ്ങള്‍ക്ക് എതിരായ നിലപാടിനെ കെ വി തോമസ് എങ്ങനെ നോക്കികാണുമെന്നത് ഗൗരവമുള്ള കാര്യമാണെന്നും എം എ ബേബി പറഞ്ഞു.

സെമിനാറിൽ പങ്കെടുക്കുന്നതില്‍ നിന്നും കെ വി തോമസിനെ വിലക്കിയ കോൺഗ്രസ് നിലപാടിനെതിരെയും കെ സുധാകരനെതിരെയും രൂക്ഷവിമർശനമുന്നയിച്ച് കൂടുതൽ സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തന്നെ വെടിവെച്ച് കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് തോമസിനെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനെ കുറിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ പറഞ്ഞു. മറ്റ് പാർട്ടികളിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്. പാർട്ടി കോൺഗ്രസ് സെമിനാറിൽ തോമസ് പങ്കെടുക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്നും ജയരാജൻ പറഞ്ഞു. 

വിഷയത്തിൽ കെ വി തോമസ് നല്ല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  എ കെ ബാലനും പ്രതികരിച്ചു. കെപിസിസി പ്രസിഡന്‍റ്  സുധാകരൻ പറയുന്നത് പടു വിഡ്ഢിത്തമാണ്. സിപിഎമ്മിന്‍റെ സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസുകാർ അർഹരല്ലെന്ന സന്ദേശമാണത് നൽകുന്നത്. ആർ എസ് എസിനെയും ബിജെപിയേക്കാളും എതിർക്കപ്പെടേണ്ട പാർട്ടിയായാണോ സിപിഎമ്മിനെ കോൺഗ്രസ് കാണുന്നതെന്നും ബാലൻ ചോദിച്ചു. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ സ്വീകരിക്കുമോയെന്നത് അപ്പോഴത്തെ കാര്യമാണെന്നും ബാലൻ പ്രതികരിച്ചു. 

പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുവെന്നത് കൊണ്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാൽ കെ വി തോമസ് വഴിയാധാരമാവില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും വ്യക്തമാക്കി. പാർട്ടി കോൺഗ്രസിന്‍റെ സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. സെമിനാർ വിലക്ക് കോൺഗ്രസിന്‍റെ തിരുമണ്ടൻ തീരുമാനമാണെന്നും ആർ എസ് എസ് മനസുള്ളവരാണ് കെവി തോമസിനെ വിലക്കുന്നതെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് കെ വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാവുന്നതാണ്. നെഹ്റുവിന്‍റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസുകാർ കെ വി തോമസ് സെമിനാറിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാണ് ദേശീയ കോൺഗ്രസിന്‍റെ ഇന്നത്തെ അവസ്ഥയെന്നും പരിഹസിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും