പരീക്ഷാ ഫലങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർവകലാശാല ഒന്നും നാലും സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ പിൻവലിച്ചു. കൂടാതെ പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ ഒഴിവാക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

തിരുവനന്തപുരം: പരീക്ഷാ ഫലങ്ങളിൽ ഗുരുതരമായ അപാകതകൾ ഉയർന്നതിനെ തുടർന്ന് കേരള സർവകലാശാല ചില പരീക്ഷാ ഫലങ്ങൾ പിൻവലിച്ചു. ഒന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങളാണ് പിൻവലിച്ചത്. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വലിയ തോതിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് നിർണ്ണായക തീരുമാനമെടുത്തത്. ഇതിനുപുറമെ, പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന 'കെ-റീപ്പ്' (K-REAP) സോഫ്റ്റ്‌വെയർ പൂർണ്ണമായി പിൻവലിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player