
ദുബൈ: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണെന്നും ഊർജ്ജ്വസ്വലനാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കേരളത്തിന്‍റെ വികസനത്തിന് എല്ലാ പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഭാരതം. അതിലെ ഒരു സംസ്ഥാനമാണ് കേരളം. ഭരണം വരികയും പോവുകയും ചെയ്യും. ഒരു സിസ്റ്റമാണ് വർക്ക് ചെയ്യുന്നത് എന്നാണ് താൻ കരുതുന്നത്. കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും യൂസഫലി പറഞ്ഞു.
പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തിൽ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി ആയത്.
തിങ്കളാഴ്ചയാണ് ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരം ഏറ്റെടുക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam