100 കോടി രൂപ വില!, പുതിയ ഹെലികോപ്ടർ സ്വന്തമാക്കി യൂസഫലി 

By Web TeamFirst Published Aug 25, 2022, 9:22 AM IST
Highlights

2021 ഏപ്രിൽ 11 ന് കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്ത് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തിരുന്നു. ഭാ​ഗ്യത്തിനാണ് പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടത്.

കൊച്ചി: 100 കോടി രൂപ വിലയുള്ള എയർബസ് എച്ച് 145 എന്ന ആഡംബര ഹെലികോപ്റ്റർ സ്വന്തമാക്കി മലയാളി വ്യവസായിയായും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി. ആർപി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ. തൊട്ടുപിന്നാലെ യൂസഫലിയും ഹെലികോപ്ടർ സ്വന്തമാക്കി. ഹെലികോപ്റ്റർ ബുധനാഴ്ച കൊച്ചിയിൽ എത്തി. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഹെലികോപ്ടറാണ് എച്ച് 145. ലോകമെമ്പാടും ഏകദേശം 1,500 ഹെലികോപ്റ്ററുകളാണ് ഇതുവരെ വിറ്റുപോയത്. ജർമ്മൻ കമ്പനിയുടെ H145  നാല് ടൺ ക്ലാസ് ഇരട്ട-എഞ്ചിൻ റോട്ടർക്രാഫ്റ്റ് ഉൽപ്പന്ന ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ്. എൻജിൻ ശേഷിയും കാലവസ്ഥക്കനുയോജ്യമായി പ്രവർത്തിക്കുന്നതുമാണ് പ്രത്യേകത.  സിവിൽ, മിലിട്ടറി ദൗത്യങ്ങൾക്ക് ഉപയോ​ഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് വെബ്സൈറ്റിൽ പറയുന്നു.

2021 ഏപ്രിൽ 11 ന് കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്ത് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ക്രാഷ് ലാൻഡ് ചെയ്തിരുന്നു. ഭാ​ഗ്യത്തിനാണ് പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടത്. തുടർന്നാണ് യൂസഫലി പുതിയ ഹെലികോപ്ടറായ എച്ച് 145 വാങ്ങിയത്. ഇറ്റാലിയൻ നിർമാതാക്കളായ അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ 109എസ്പിയുടെ ഹെലികോപ്റ്ററും അടുത്തിയെ വിപണിയിലെത്തിയിരുന്നു.

രണ്ട് പൈലറ്റുമാരെയും സ്റ്റാൻഡേർഡ് കോൺഫിഗറേഷനിൽ എട്ട് യാത്രക്കാരെയും, ഉയർന്ന സാന്ദ്രതയുള്ള കോൺഫിഗറേഷനിൽ രണ്ട് പൈലറ്റുമാരെയും 10 യാത്രക്കാരെയും ഉൾക്കൊള്ളാൻ H145-ന് കഴിയും. എമർജൻസി ഫ്ലോട്ടുകൾ, റെസ്ക്യൂ ഹോസ്റ്റ്, സെർച്ച്ലൈറ്റ്, കാർഗോ ഹുക്ക് എന്നിങ്ങനെ വേഗത്തിലും എളുപ്പത്തിലും പരസ്പരം മാറ്റാവുന്ന ഓപ്ഷണൽ ഉപകരണങ്ങളുടെ ലഭ്യത H145-ന് സവിശേഷതയാണ. വൈവിധ്യമാർന്ന ക്യാബിൻ ലേഔട്ടിനൊപ്പം, മൾട്ടി പർപ്പസ് റോട്ടർക്രാഫ്റ്റ്, സ്വകാര്യ, ബിസിനസ് ഏവിയേഷൻ, ഓഫ്‌ഷോർ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾക്കും വ്യോമ ഗതാഗതത്തിനും എമർജൻസി മെഡിക്കൽ സേവനങ്ങൾക്കും അനുയോജ്യമാണ് ഈ ഹെലികോപ്ടർ. 

'ചട്ടപ്രകാരം എല്ലാ അനുമതികളും വാങ്ങിയിരുന്നു'; ലുലു മാളിനെതിരായ ഹർജികൾ തള്ളി സുപ്രീംകോടതി

click me!