'ഒരുവിഷയത്തിന് മാര്‍ക്ക് കുറവുണ്ടെങ്കില്‍ മോഡറേഷന്‍ നല്‍കാം'; ചെന്നിത്തലയെ തള്ളി വിസി

By Web TeamFirst Published Oct 14, 2019, 3:14 PM IST
Highlights

മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം എടുത്തത് സിന്‍ഡിക്കേറ്റാണ്. സർക്കാരിനോ മന്ത്രിക്കോ അതിൽ ഇടപെടാനാകില്ലെന്നും വിസി

തിരുവനന്തപുരം: ബിടെക് കോഴ്സിൽ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതൽ അഞ്ചുവരെ മാർക്ക് കുറവുണ്ടെങ്കിൽ മോഡറേഷൻ നൽകാമെന്ന് എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ സാബു തോമസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വൈസ് ചാന്‍സലര്‍. മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം എടുത്തത് സിന്‍ഡിക്കേറ്റാണ്. സർക്കാരിനോ മന്ത്രിക്കോ അതിൽ ഇടപെടാനാകില്ല. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ഇത് നടക്കുന്നുണ്ടെന്നും വിസി പറഞ്ഞു. 

എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കുട്ടി നൽകിയെന്നായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു.  മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ തീരുമാനിച്ചു. പിന്നാലെ ബിടെക് പരീക്ഷയിൽ ഏതെങ്കിലും സെമസ്റ്ററിനും ഏതെങ്കിലും ഒരു വിഷയം തോറ്റ കുട്ടികൾക്ക് പരമാവധി 5 മാർക്ക് വരെ നൽകാനും തീരുമാനിച്ചെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം. 

Read More: ചെന്നിത്തല പറയുന്നത് പച്ചക്കള്ളം, സർവ്വകലാശാല തീരുമാനങ്ങൾ വിസിയോട് ചോദിക്കണമെന്ന് ജലീൽ...

 

click me!