
കോഴിക്കോട്: മുഖ്യമന്ത്രിപദവി യേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞു.ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല..ജാമിയ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്.. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല.അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു
മുന്നണി വിപുലീകരണത്തിന് നിലവിൽ ചർച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാർട്ടിയുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയാൽ ലീഗ് അത് നിർവഹിക്കും.ഒരുമിച്ച് ചായ കുടിക്കാൻ ഇരുന്നാലും നിഗൂഢ ചർച്ചകൾ നടന്നു എന്ന് വാർത്തകൾ വരുന്നു.മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ട് വരാൻ ലീഗിന് ഒറ്റയ്ക്ക് ആകില്ല.മുന്നണി കൂട്ടായി ഇരുന്നു ആലോചിക്കേണ്ട കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.
ജമാ അതെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഎമ്മാണ്.രാജ്യത്ത് ഉള്ളവർക്കെല്ലാം അൽഷിമേഴ്സ് ബാധിച്ചിട്ടില്ല.എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ നിന്നു മായില്ല.എസ്ഡിപിഐ യുമായി ബന്ധം സ്ഥാപിച്ചതും എൽഡിഎഫ്.ആണ്.പിണറായി വിജയൻ വാലിന് തീ പിടിച്ച പോലെ ഓടുന്നു..പൊതു വിഷയങ്ങളിൽ ജമാ അതെ ഇസ്ലാമി ബന്ധപ്പെട്ടിട്ടുണ്ട് എന്നതാണ് സാദിഖലി തങ്ങൾ പറഞ്ഞതെന്നും എംകെമുനീര്‍ വ്യക്തമാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam