എളമരം കരീമിന് മറുപടിയുമായി എം കെ മുനീർ; 'തനിക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണം എളമരം കരീമിന് എവിടെ നിന്ന് കിട്ടി? പാർട്ടി ഒപ്പമുണ്ട്'

Published : Mar 27, 2026, 04:44 PM IST
M K Muneer

Synopsis

ജമാഅത്ത് ഇസ്ലാമിക്കെതിരായ നിലപാട് കാരണമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന എളമരം കരീമിൻ്റെ പ്രസ്താവന എം കെ മുനീർ തള്ളി. ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും, തൻ്റെ ആരോഗ്യസ്ഥിതിയും പുതിയ ആളുകൾക്ക് അവസരം നൽകേണ്ടതും പാർട്ടി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കോഴിക്കോട് : എംകെ മുനീറിന് സീറ്റ് നിഷേധിച്ചത് ജമാഅത്ത് ഇസ്ലാമിക്കെതിരെ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്ന എളമരം കരീമിൻ്റെ പ്രസ്താവനയിൽ മറുപടിയുമായി എം കെ മുനീർ. ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും തെരഞ്ഞെടുപ്പിൽ അനുകൂലഘടകം ഒന്നുമില്ലാത്തതുകൊണ്ട് സിപിഎം കഥകൾ മെനയുകയാണെന്നും മുനീർ കുറ്റപ്പെടുത്തി. 

തനിക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണം എളമരം കരീമിന് എവിടെ നിന്ന് കിട്ടിയെന്ന് മുനീർ ചോദിച്ചു. ഇത്രയും കാലമായി ജമാഅത്തിനെതിരായ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആശയപരമായ വിയോജിപ്പുണ്ടെന്ന് അവരും പറയുന്നുണ്ട്. മതരാഷ്ട്രവാദം ഉപേക്ഷിച്ചിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നുണ്ട്. ജമാ അത്ത് ഇസ്ലാമിക്കെതിരായ ആരോപണത്തിൽ മറുപടി പറയേണ്ടത് അവരാണ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയാണ്. 

തെരഞ്ഞെടുപ്പിൽ ഇപ്പോൾ ഓടിനടന്ന് പ്രചാരണം നടത്താനുള്ള ആരോഗ്യം എനിക്കില്ല.അത് പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയത്തിലെ തീരുമാനം. പാർട്ടി ഒരു ദിവസം എന്നെ പുറന്തള്ളി എന്നൊന്നുമില്ല. പാർട്ടി ഒപ്പമുണ്ട്. പാർലമെൻ്ററി രംഗത്ത് പുതിയ ആളുകൾ വരികയാണ്. അവർക്കുവേണ്ടി മാറി നിൽക്കേണ്ടേയെന്നും ഇക്കാര്യങ്ങളെല്ലാം പാർട്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും മുനീർ വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ്
ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി