ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം

Published : Jun 25, 2024, 01:16 PM ISTUpdated : Jun 25, 2024, 01:19 PM IST
ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം

Synopsis

ഇന്ത്യയിൽ ഒരു വർഷം 400 ലധികം  തൊഴിലാളികൾ ട്രാക്കിൽ ട്രെയിൻതട്ടി കൊല്ലപ്പെടുന്നതായി ഡോ. അനിൽ കക്കോദ്‌ക്കർ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോർട്ട്‌  നൽകിയിട്ടുണ്ട്. എംപി എന്ന നിലയിൽ ഈ വിഷയം നിരന്തരം പാർലമെൻറിൽ ഉന്നയിക്കുകയും കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ സഭാ സമ്മേളനത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു എന്നാൽ തികഞ്ഞ അലംഭാവമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ പുലർത്തുന്നതെന്നാണ് എ എ റഹീം ആരോപിക്കുന്നത്. 

തിരുവനന്തപുരം: തൃശ്ശൂർ ഒല്ലൂരിൽ വേണാട് എക്സ്പ്രസ്  ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ എം പി എ എ റഹീം. കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഉത്തമന്റെ മരണത്തിന് കാരണമെന്നാണ് എ എ റഹീം  ആരോപിക്കുന്നത്. റെയിൽവേ ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കീമാൻമാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ സുരക്ഷാ ഉപകരണമായ 'രക്ഷക്ക്' നൽകണമെന്ന ആവശ്യം നിരന്തരമായി ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരുന്നതാണ്. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ ഡ്യൂട്ടിക്കിടെ ട്രെയിൻ ഇടിച്ച് മരിച്ച ഉത്തമനടക്കുമുള്ള തൊഴിലാളികൾ തിരുവനന്തപുരത്ത്  സിഐടിയുവിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയിരുന്നുവെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു. 

ഇന്ത്യയിൽ ഒരു വർഷം 400 ലധികം  തൊഴിലാളികൾ ട്രാക്കിൽ ട്രെയിൻതട്ടി കൊല്ലപ്പെടുന്നതായി ഡോ. അനിൽ കക്കോദ്‌ക്കർ അധ്യക്ഷനായ സുരക്ഷാ സമിതി റിപ്പോർട്ട്‌  നൽകിയിട്ടുണ്ട്. എംപി എന്ന നിലയിൽ ഈ വിഷയം നിരന്തരം പാർലമെൻറിൽ ഉന്നയിക്കുകയും കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ സഭാ സമ്മേളനത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു എന്നാൽ തികഞ്ഞ അലംഭാവമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ പുലർത്തുന്നതെന്നാണ് എ എ റഹീം ആരോപിക്കുന്നത്. 

സർക്കാർ അനാസ്ഥകാരണം, ട്രാക്കിൽ പൊലിയുന്ന ഒരോ ജീവനും കേന്ദ്രസർക്കാർ നടത്തുന്ന കൊലപാതകങ്ങളായാകും ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നുകൂടി കേന്ദ്ര റെയിൽവേ മന്ത്രിയേയും മന്ത്രാലയത്തെയും ഓർമ്മപ്പെടുത്തുകയാണ്. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഉത്തമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര റെയിൽവേ മന്ത്രിക്ക്  ഇന്ന് വീണ്ടും കത്ത് നൽകിയിട്ടുണ്ടെന്നും  ഉത്തമന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കുന്നു.

ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ; ദാരുണസംഭവം തൃശ്ശൂർ ഒല്ലൂരിൽ

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അവിണിശ്ശേരിയിൽ അപകടമുണ്ടായത്. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പാളത്തിൽ ജോലി ചെയ്യുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് മാറിയ ഉത്തമനെ അടുത്ത പാളത്തിലൂടെ വന്ന വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു