പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിലെ ബിജെപി ഭരണത്തിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും.

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ്. നാളെ നോട്ടീസ് നൽകും. നറുക്കെടുപ്പിലൂടെ ആണ് ബിജെപിക്ക് ഇവിടെ ഭരണം കിട്ടിയത്. എൽ ഡി എഫ് പിന്തുണച്ചാൽ അവിശ്വാസം വിജയിക്കും. ബിജെപിക്കും കോൺഗ്രസിനും 6 വീതവും എൽഡിഎഫിന് രണ്ടും സീറ്റാണ് പഞ്ചായത്തിലുള്ളത്.