ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം, ആശ്വാസത്തോടെ ബിജെപി

Published : Feb 15, 2023, 01:34 PM IST
ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം, ആശ്വാസത്തോടെ ബിജെപി

Synopsis

ഒരുവശത്ത് ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ ശ്രമിക്കുമ്പോൾ മറുവശത്ത് പാവങ്ങൾക്കുള്ള വീട് നിഷേധിക്കുന്നുവെന്ന പ്രതിരോധം ഉയർത്തിയായിരുന്നു സർക്കാറും എൽഡിഎഫും ലൈഫ് കോഴയെ നേരിട്ടത്

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കള്ളപ്പണ കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷം ലൈഫ് കോഴക്കേസ് സജീവമായി സർക്കാറിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്നും ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയതിന്റെ ആശ്വാസത്തിലാണ് ബിജെപി.

'കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ എന്ന് ചോദിച്ചവർക്ക് ഉത്തരമായെന്ന് കരുതുന്നു'; വി. മുരളീധരന്‍

ഒരുവശത്ത് ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ ശ്രമിക്കുമ്പോൾ മറുവശത്ത് പാവങ്ങൾക്കുള്ള വീട് നിഷേധിക്കുന്നുവെന്ന പ്രതിരോധം ഉയർത്തിയായിരുന്നു സർക്കാറും എൽഡിഎഫും ലൈഫ് കോഴയെ നേരിട്ടത്. വിവാദങ്ങൾ പലതുണ്ടായെങ്കിലും ദേശീയ ഏജൻസികളുടെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. ഈ ഘട്ടത്തിലാണ് എം ശിവശങ്കറിൻറെ അറസ്റ്റ്. രാഷ്ട്രീയ ചർച്ചകൾ ലൈഫിലേക്കും സ്വർണ്ണക്കടത്തിലേക്കും തിരിയുകയാണ്. ഈ സമയത്തും കേന്ദ്ര അന്വേഷണ ഏജൻസികളെ  വിമർശിച്ച് തന്നെ വീണ്ടും വിവാദത്തെ എൽഡിഎഫ് നേരിടുകയാണ്.

'സ്വർണ്ണ പാത്രം കൊണ്ട് മൂടിവെച്ചാലും ലൈഫ് മിഷൻ കേസിലെ സത്യം പുറത്തുവരും, പിണറായി മറുപടി പറയണം'; ചെന്നിത്തല

ശിവശങ്കർ സർവ്വീസിൽ നിന്നും വിരമിച്ചെങ്കിലും എല്ലാ കാലത്തും മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് നൽകിയ അകമഴിഞ്ഞ പിന്തുണ എതിർ ചേരി വീണ്ടും ആയുധമാക്കുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിൻറെ നീക്കങ്ങളെല്ലാം. എം ശിവശങ്കറിനെ കാനം കാര്യമായി പിന്തുണച്ചില്ല. എങ്കിലും അന്വേഷണ ഏജൻസികളുടെ അടുത്ത നീക്കത്തിൽ സർക്കാറിനും എൽഡിഎഫിനും ആശങ്കയേറെയുണ്ട്. അന്വേഷണം എന്താകുമെന്ന് പറയാനാകാത്ത സ്ഥിതി ആവർത്തിക്കും എന്നതിനാൽ സിപിഎം - ബിജെപി ഒത്ത് തീർപ്പ് വീണ്ടും കോൺഗ്രസ് ഉന്നയിക്കുന്നു. ആവിയായ കേന്ദ്ര ഏജൻസി അന്വേഷണത്തിൽ പഴികേട്ട് മടുത്ത ബിജെപി ശിവശങ്കറിൻറെ അറസ്റ്റ് വലിയ ആശ്വാസമായി.

'ബിബിസി ഓഫീസുകളിലെ പരിശോധനയുടെ ഉദ്ദേശ്യശുദ്ധി സംശയകരം, അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേട്'

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും