ഇഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ; ജാമ്യാപേക്ഷയിൽ വാദം

By Web TeamFirst Published Nov 12, 2020, 12:15 PM IST
Highlights

കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയത് . 4 മാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും ശിവശങ്കറിന്‍റെ അഭിഭാഷകൻ

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡി കാലാവധി തീരുന്ന എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതിയിൽ.  കള്ളക്കടത്തിനെ കുറിച്ച് സ്വപ്ന പറഞ്ഞ് ശിവശങ്കറിന് അറിയാമായിരുന്നു എന്ന ഇഡി വാദത്തിന്റെ ചുവട് പിടിച്ചാണ് കോടതിയിൽ വാദ പ്രതിവാദങ്ങൾ നടക്കുന്നത്. അനധികൃത  വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറെന്നത് സ്വപ്നയുടെ മൊഴി മാത്രമെന്ന്  എം ശിവശങ്കറിന് വേണ്ടി ഹാജരായ  അഭിഭാഷകൻ വാദിച്ചു. എന്നാൽ കള്ളകടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കർ സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട മനസിലാകുന്നതെന്നായിരുന്നു കോടതിയുടെ മറുപടി. 

കള്ളക്കടത്തിന് ഗൂഢാലോചന തുടങ്ങുന്നത് 20l9 ജൂണിൽ മാത്രമാണ്. എന്നാൽ ലോക്കർ തുറന്നത് 2018 ഓഗസ്റ്റിലാണെന്നും എം ശവശങ്കറിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനെ എങ്ങനെ കളളക്കടത്തുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് ചോദ്യം. കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയത് . 4 മാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും ശിവശങ്കറിന്‍റെ അഭിഭാഷകൻ പറഞ്ഞു.  എന്നാൽ ജയിൽ സൂപ്രണ്ടിന്‍റെ സാന്നിദ്ധ്യത്തിലാണ് മൊഴി എടുത്തതെന്ന് കോടതി പറഞ്ഞു. 

ഇഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് ശിവശങ്കറിൻ്റെ അഭിഭാഷകൻ വാദിച്ചു. 20l9 ഏപ്രിലിൽ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് പറയുന്നു. എന്ത് കൊണ്ട് കസ്റ്റംസ് ഓഫിസറുടെ പേര് വെളിപ്പെടുത്തുന്നില്ല ?. ആ സമയത്ത് കൊച്ചിയിൽ ബാഗിൽ എത്തിയത് ഭക്ഷ്യ വസ്തുക്കളാണ്. ശിവശങ്കർ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മിഷണറെയെന്നും അഭിഭാഷകൻ വാദിച്ചു

click me!