
പയ്യന്നൂർ: കണ്ണൂരിൽ പയ്യന്നൂരിലും ജ്വല്ലറി തട്ടപ്പ്. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. മൂന്ന് പേരുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പത്ത് പേരാണ് ഇത് വരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്.
പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരായണ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam