ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി, ഇ.ഡി കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

Published : Feb 15, 2023, 10:22 AM ISTUpdated : Feb 15, 2023, 10:31 AM IST
ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി, ഇ.ഡി കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

Synopsis

ഒരു കോടി രൂപ ശിവശങ്കരന് നൽകിയെന്ന് സ്വപ്നയുടെ മൊഴി,സരിത് സന്ദീപ്  എന്നിവർക്ക് നൽകിയത് 59 ലക്ഷം സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെ. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇ.ഡി. കസ്റ്റഡിയിലെടുത്തു

എറണാകുളം: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ  പ്രതി ചേർത്തത് ആറുപേരെയാണ്. എം ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ.ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കരന് നൽകിയെന്ന് സ്വപ്നയുടെ മൊഴിയുണ്ട്.

സരിത് സന്ദീപ്  എന്നിവർക്കായി നൽകിയത് 59 ലക്ഷം രൂപയാണ്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി ഇഡി കേസില്‍ പുതുതായി പ്രതിചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇ.ഡി പ്രതിയാക്കിയത്. യദുകൃഷ്ണന്  മൂന്ന് ലക്ഷം കോഴ ലഭിച്ചുവെന്നാണ് കണ്ടെത്ത്ല‍. യൂണിറ്റാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിന് ആണിത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഈ ഡി കസ്റ്റഡിയിലെടുത്തു.

 മൂന്ന് ദിവസത്തെ തുടർച്ചയായി ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ  അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ ഡി കൊച്ചി ഓഫീസിൽ പാർപ്പിച്ച ശിവശങ്കറിനെ ഇന്ന്  കോടതിയിൽ ഹാജരാക്കും. ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റ് ആണ് ശിവശങ്കരന്‍റേത്.ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവ ശങ്കർ പ്രധാന ആസൂത്രകൻ ആണെന്നും.  കോഴപ്പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷിന്റെ രണ്ട് ലോക്കറികളിൽ നിന്ന്  എൻഐഎ പിടികൂടിയ പണം  ശിവശങ്കരനുള്ള കോഴപ്പണം എന്നാണ് സ്വപ്ന ഇ ഡിക്ക് നൽകിയ മൊഴി. മാത്രമല്ല ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലു കോടി 25 ലക്ഷം രൂപ  കോഴിയായി നൽകിയിട്ടുണ്ടെന്നും  യൂണിടാക് ഉടമ സന്തോഷ് ഈപ്ലനും മൊഴി നൽകിയിട്ടുണ്ട്. 

എന്നാൽ സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവശങ്കർ മൊഴി നൽകിയത്.   ശിവശങ്കരന്‍റെ  മൊഴിയിൽ നിരവധിയായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ ഡി വ്യക്തമാക്കുന്നു.  ചോദ്യംചെലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും  ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ഈ ഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം