'ലൈഫ് മിഷന്‍ കോഴയില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതല്‍ വ്യാപ്തിയുള്ളത്' നാല് ദീവസം കൂടി ഇ ഡി കസ്റ്റഡിയില്‍ വിട്ടു

Published : Feb 20, 2023, 02:54 PM ISTUpdated : Feb 20, 2023, 04:13 PM IST
'ലൈഫ് മിഷന്‍ കോഴയില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതല്‍ വ്യാപ്തിയുള്ളത്' നാല് ദീവസം കൂടി ഇ ഡി കസ്റ്റഡിയില്‍ വിട്ടു

Synopsis

കസ്റ്റഡിയില്‍ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി.മുഴുവൻ ചോദ്യം ചെയ്യലും നാല് ദിവസത്തിനുള്ളില്‍ പൂർത്തിയാക്കും

എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ശിവശങ്കറിന്‍റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഇതംഗീകരിച്ചാണ് ഇ ഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്

 

ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും.ശിവശങ്കറിന്‍റെയും സ്വപ്നയുടെയും
വാട്സ് ആപ്പ്  ചാറ്റുകളിലെ പരാമർശങ്ങളിൽ വ്യക്തത തേടും.അതേ സമയം  ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിയാണ് യുവി ജോസ് മൊഴി നല്‍കിയതെന്നാണ് സൂചന.സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതും സഹായം ചെയ്യാൻ ആവശ്യപ്പെട്ടതും ശിവശങ്കറെന്ന് ജോസ് മൊഴി നല്‍കിയെന്നാണ് വിവരം.

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി, ഇ.ഡി കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ