ഇജ്ജ് നല്ലൊരു മൻസൻ ആകാൻ നോക്കെന്ന് എം സ്വരാജ്; 'കൈക്കൂലി എന്ന് പറഞ്ഞവരോട് ഈ നാട് കണക്ക് ചോദിക്കും'

Published : Jun 17, 2025, 06:16 PM ISTUpdated : Jun 17, 2025, 06:19 PM IST
M Swaraj

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന നിമിഷത്തിലും ക്ഷേമപെൻഷൻ വിഷയം ആയുധമാക്കി ഇടത് സ്ഥാനാർത്ഥി

നിലമ്പൂർ: ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട കൈക്കൂലി പരാമർശത്തിൽ പ്രതിപക്ഷത്തിനെതിരെ കൊട്ടിക്കലാശത്തിനിടെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്. ഇ കെ അയ്‌മുവിൻ്റെ നാടകത്തിൻ്റെ പേര് പരാമർശിച്ചായിരുന്നു വിമർശനം. 'ഇജ്ജ് നല്ല മൻസനാകാൻ നോക്ക്' എന്നാണ് എം സ്വരാജ് പറഞ്ഞത്. ഈ നാട് ഇടത് മുന്നണിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന സന്ദർഭമാണിതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

ഒൻപത് വർഷത്തെ മാറ്റം കേരളത്തിൻ്റെ ചരിത്രത്തിൽ ഇല്ലാത്ത മാറ്റമാണ്. കഴിഞ്ഞ 9 വർഷം കേരളത്തിൻ്റെ സുവർണ കാലം എന്ന് ചരിത്രം രേഖപ്പെടുത്തും. വീട്ടമ്മമാരുടെ പെൻഷൻ നടപ്പാക്കാൻ പോകുന്ന നവ കേരളമാണിത്. ജനാധിപത്യ സംവാദം തുറന്നിട്ട തെരഞ്ഞെടുപ്പാണ് ഇത്. വിവാദങ്ങൾ ഉയർത്തി, വിദ്വേഷം വിതയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഹീനമായ നീക്കങ്ങളെ ഈ നാട് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് അവസാന നിമിഷവും പെൻഷൻ ചർച്ചയാക്കിക്കൊണ്ട് കൈക്കൂലി എന്ന് പറഞ്ഞവരോട് ഈ നാട് കണക്ക് ചോദിക്കുമെന്ന് സ്വരാജ് പറഞ്ഞത്.

അതിനിടെ നിലമ്പൂരിൽ കൊട്ടിക്കലാശം അവസാനിച്ചു. മൂന്നാഴ്ച നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണമാണ് അവസാനിച്ചത്. ഇനി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വോട്ടർമാർ പോളിങ് ബൂത്തിലെത്തി വിധിയെഴുതും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ റോഡ് ഷോയായാണ് സ്ഥാനാർത്ഥികൾ കൊട്ടിക്കലാശം നടന്ന നിലമ്പൂർ അങ്ങാടിയിലെത്തിയത്. 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്