
തിരുവനന്തപുരം: വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്നും രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചെന്നും അദ്ദേഹം കുറിച്ചു. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തെരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്നും സ്വരാജ് കുറിച്ചു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ ഇന്നാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
അപഹരിക്കപ്പെട്ട ദൈവം ..
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .
രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam