
കൊച്ചി: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി എം. സ്വരാജ് എംഎൽഎ. വിധിന്യായത്തിൽ ന്യായം തെരയരുത്. നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങനെയാണ് എന്നായിരുന്നു സ്വരാജ് പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാമജൻമഭൂമി കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ സമയത്തും സ്വരാജിന്റെ പ്രതികരണം ചർച്ചയായിരുന്നു. വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഇന്നത്തെ വിധിയിലും സോഷ്യല്‍ മീഡിയയില്‍ എതിരഭിപ്രായമുള്ള വിഭാഗങ്ങളും സൈബര്‍ അണികളും സ്വരാജിന്റെ പഴയ പോസ്റ്റും ചര്‍ച്ചയാക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam