
കൊച്ചി: ഫേസ്ബുക്കില്‍(Facebook) തന്‍റെ പേരിലുള്ള ഫാന്‍സ് പേജുകളും(fans page) ഗ്രൂപ്പുകളും തന്‍റെ അറിവോ സമ്മതമോ ഇല്ലാത്തതാണെന്ന് സിപിഎം നേതാവ് എം സ്വരാജ് (M Swaraj). ഫാന്‍ സംസ്കാരത്തിന്‍റെ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്നും തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതെല്ലാം നടക്കുന്നതെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ(Facebook Post) വ്യക്തമാക്കി. തന്‍റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന തിരുവനന്തപുരം സ്വദേശി അനുപമയെ അപമാനിച്ച് ഫേസ്ബുക്കില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. എം സ്വരാജിന്‍റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളിലും അനുപമയെ അവഹേളിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി സ്വരാജ് രംഗത്ത് വന്നിരിക്കുന്നത്.
നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളതെന്നും, അത് തന്‍റെ വേരിഫൈഡ് എഫ്ബി പേജിലൂടെ മാത്രമാണെന്നും സ്വരാജ് വ്യക്തമാക്കി. ആ പേജില്‍ വരുന്ന ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്. എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണെന്നും സ്വരാജ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
"ഫാൻ സംസ്കാരത്തിന്റെ " രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല.
ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.
ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല.
എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
- ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ - .
എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്.
ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല.
നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്.
എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.
വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.
പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്.
അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.
എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്.
ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല.
എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.
- എം.സ്വരാജ് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam