'ലാവ്‍ലിന്‍ കേസിലെ ദിലീപ് രാഹുലനും സ്വര്‍ണ്ണക്കടത്തില്‍ പങ്കെന്ന് സംശയം'; ആരോപണവുമായി എം ടി രമേശ്

By Web TeamFirst Published Jul 8, 2020, 12:58 PM IST
Highlights

യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ രാഹുലന്‍ അതിഥിയായിരുന്നു,  ദിലീപിനെ ക്ഷണിച്ചത് സ്വപനയാണെന്നും എം ടി രമേശ് 

തൃശ്ശൂര്‍: ലാവ്‍ലിന്‍ കേസില്‍ ആരോപണ വിധേയനായിരുന്ന ദിലീപ് രാഹുലന് വിവാദ സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് എം ടി രമേശ്. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിന്‍റെ കാരിയറാണ് ദിലീപ് രാഹുലനെന്ന സംശയമാണ് എം ടി രമേശ് ഉയര്‍ത്തിയത്. യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ രാഹുലന്‍ അതിഥിയായിരുന്നു,  ദിലീപിനെ ക്ഷണിച്ചത് സ്വപനയാണെന്നും എം ടി രമേശ് പറഞ്ഞു. 

സ്വർണക്കടത്ത് നടന്നത് കേരളത്തിലായതിനാൽ ഏത് അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടേത് സംസ്ഥാന സർക്കാരാണെന്ന് ഒ രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ പുറത്ത് കൊണ്ടുവരണം. വിവാദത്തിൽ എം ശിവശങ്കരൻ ഉൾപ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസിൽ ഇടപെടാൻ പരിമിതിയായെന്നും രാജഗോപാൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

click me!