
തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. താഴെത്തട്ടിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളിൽ നിന്ന് വിട്ടു നിൽക്കരുതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുത്. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ഇടപെടണം. വിശ്വാസികളെയും കൂടെ നിർത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam