'സിപിഎം മതത്തിന് എതിരല്ല', പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് എം വി ഗോവിന്ദന്‍

Published : Jan 01, 2023, 12:09 PM ISTUpdated : Jan 01, 2023, 12:40 PM IST
'സിപിഎം മതത്തിന് എതിരല്ല', പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് എം വി ഗോവിന്ദന്‍

Synopsis

സിപിഎം, മത വിരുദ്ധമല്ലെന്നും, പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ആശങ്ക വേണ്ടെന്നും തിരുവനന്തപുരം അമ്പലത്തറയിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിലെ സന്ദർശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. 

തിരുവനന്തപുരം: പൗരത്വ നിയമം മുതൽ വിശ്വാസ സംരക്ഷണം വരെ ചർച്ചയാക്കി സിപിഎമ്മിന്‍റെ സംസ്ഥാന വ്യാപക ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം. സിപിഎം, മത വിരുദ്ധമല്ലെന്നും, പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ആശങ്ക വേണ്ടെന്നും തിരുവനന്തപുരം അമ്പലത്തറയിൽ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിലെ സന്ദർശനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. 

നിർണായക ലോക്സഭാ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കലും നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടമാവർത്തിക്കലുമാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. വിശ്വാസ സംരക്ഷണം, മതസ്വാതന്ത്യം, എന്നിവ ചർച്ചയാക്കിയാണ് ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത് തന്നെ. പരിപാടിക്കായി പുറത്തിറക്കിയ ലഘുലേഖയിലെ ഊന്നൽ ന്യൂനപക്ഷങ്ങൾക്കിടയിലെ ആശങ്കകളിലും കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളിലുമാണ്. സംസ്ഥാന സെക്രട്ടറി ഗൃഹസന്ദർശനത്തിന് തുടക്കമിട്ട ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജിലെ ആദ്യ സന്ദർശനത്തിൽ തന്നെ പാഠ്യ പദ്ധതി പരിഷ്കരണത്തിലെ കരടിലെ ആശങ്ക ഉയർന്നു. 

സംസ്ഥാന വ്യാപകമായി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും മുതൽ താഴേത്തട്ടിലെ നേതാക്കൾ വരെ വീടുകൾ കയറുന്ന വിപുലമായ പരിപാടിയാണ് സിപിഎമ്മിന്‍റേത്.  സമീപകാലത്തുണ്ടായ സർക്കാരിനെതിരെ ഉയർന്ന വിവാദ വിഷയങ്ങളും ബഫർ സോൺ ആശങ്കയും ജനങ്ങൾക്കിടയിൽ ചർച്ചയാണെന്ന് തിരിച്ചറിഞ്ഞ് കൂടിയാണ് പ്രചാരണം മുന്നോട്ടു പോവുന്നത്. 

ശബരിമല വിഷയത്തിൽ വലിയ തിരിച്ചടിക്ക് ശേഷം സിപിഎം കരകയറിയതിലെ പ്രധാന കാരണം ഇത്തരത്തിൽ വീടുകളിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ച സന്ദർശന പരിപാടികളിലൂടെയാണ്. ഇത്തവണയും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മറികടന്ന് നേട്ടമുണ്ടാക്കാനാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം പൊട്ടിത്തെറിക്കാതെ പാർട്ടിക്കുള്ളിൽ ഒതുങ്ങിയെന്ന വിലയിരുത്തലും സജി ചെറിയാന്‍റെ തിരിച്ച് വരവും സിപിഎമ്മിന് ആശ്വാസമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ