'കേരളത്തില്‍ മാത്രം മതേതരത്വം, മറ്റിടത്തെല്ലാം കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം': എം വി ഗോവിന്ദന്‍

Published : Aug 30, 2022, 01:16 PM ISTUpdated : Aug 30, 2022, 05:27 PM IST
'കേരളത്തില്‍ മാത്രം മതേതരത്വം, മറ്റിടത്തെല്ലാം കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം': എം വി ഗോവിന്ദന്‍

Synopsis

യുഡിഎഫിനും ബിജെപിക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. വർഗീയതയാണ് അവർ പറയുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസ് മതേതരത്വം പറയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറ്റിടത്തെല്ലാം കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്നാണ് എം വി ഗോവിന്ദന്‍റെ വിമര്‍ശനം. ആരെല്ലാം ഇനി കോണ്‍ഗ്രസ് വിടുമെന്ന് കണ്ടറിയണം. മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഇതര സർക്കാരുകളെ ബിജെപി നശിപ്പിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഓരോ പാർട്ടിയെയും കോടികൾ കൊണ്ട് ബിജെപി ശിഥിലീകരിക്കുകയാണ്. ദില്ലിയിലും വിലക്കുവാങ്ങൽ രാഷ്ട്രീയം നടക്കുകയാണ്.  കേരളത്തിലും ശ്രമം നടക്കുകയാണ്. യുഡിഎഫിനും ബിജെപിക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. വർഗീയതയാണ് അവർ പറയുന്നത്. വികസന പ്രവർത്തനം നടത്തിയാൽ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പ്രതിപക്ഷത്തിന് തെരെഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

'പി ശശി ആഭാസൻ, കാപ്പ ചുമത്തുന്ന പൊലീസ് കരുതിയിരുന്നോളൂ'; മുന്നറിയിപ്പുമായി റിജിൽ മാക്കുറ്റി

മുഖ്യന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ആഭാസനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ശശി പറയുന്നത് കേട്ട് കാപ്പ ചുമത്തുന്ന പൊലീസ് കരുതി ഇരുന്നോളൂ എന്നും റിജിൽ മാക്കുറ്റി പറഞ്ഞു.  പൊലീസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുളള പൊലീസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ തയ്യാറാകാതെ, പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. കണ്ണൂർ കാൾടെക്സിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് കണ്ണൂർ കളക്ടറേറ്റ് പടിക്കൽ നിലയുറപ്പിച്ചത്. 

ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കം നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തിൽ  അന്വേഷണം തുടരുന്നതിനിടെയായിരുന്നു പൊലീസിന്‍റെ കാപ്പ നീക്കം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റ് ഫർസീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ.ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ഡിഐജി രാഹുൽ ആർ.നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂർ സ്കൂളിന് മുന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ 2017ൽ ഒരു വധശ്രമക്കേസും ഫർസീന് എതിരെയുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായതെന്ന് സതീശൻ
വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം