`ശ്രീലേഖ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ബിജെപിയിൽ പോയവർ'; ഭരണപ്രതിസന്ധി ഉണ്ടായാൽ സിപിഎം വേണ്ട വിധത്തിൽ ഉപയോഗിക്കുമെന്ന് എം വി ​ഗോവിന്ദൻ

Published : Oct 03, 2026, 05:08 PM IST
GOVINDHAN, Sreelekha

Synopsis

ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് എം വി ​ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പാലക്കാട്: മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആർ. ശ്രീലേഖ മേയർക്കാണ് രാജി നൽകിയത്. പൂർണമായുള്ള രാജിയല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് പാർട്ടിയിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ല. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല. അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. ശ്രീലേഖ മേയർ സ്ഥാനം ആഗ്രഹിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജിയെ തുടർന്ന് തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും. സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കായികമേളയിലെ അപകടം; തൃശൂർ കോർപ്പറേഷനില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം, നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ കിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ
വീണ ജോർജ് എവിടെ? ചികിത്സ അവധിയിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി, സജീവമായി പാർട്ടിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജു എബ്രഹാം