ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ; താന്‍ ചെയ്ത തെറ്റ് എന്തെന്ന് വി കുഞ്ഞികൃഷ്ണന്‍

Published : Jul 05, 2026, 01:03 PM IST
M V Jayarajan

Synopsis

തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് എം വി ജയരാജൻ. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു.

കോഴിക്കോട്: തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റ് തിരുത്തിയാൽ തിരികെ വരാമെന്ന് എം വി ജയരാജൻ

വർഗ വഞ്ചകൻ എന്ന് പറഞ്ഞത് പാർട്ടി ഭരണ ഘടനയിലുള്ള കാര്യമാണ്. അവർ നിലപാട് തിരുത്തിയാൽ വേണ്ടെന്ന് പറയില്ലെന്ന് എം വി ജയരാജൻ. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് ഒരു കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മയാണ്. പയ്യന്നൂരും തളിപ്പറമ്പും ഒരുപോലെ കാണാൻ കഴിയില്ല. പയ്യന്നൂരിൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ജയിക്കാമായിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു. പയ്യന്നൂർ എപ്പോളും ജയിക്കാവുന്ന മണ്ഡലമാണ്. തളിപ്പറമ്പ് ഇപ്പോൾ അങ്ങനെയല്ല. എസ്ഐആറിന് ശേഷം തളിപ്പറമ്പിൽ യുഡിഎഫ് മേൽക്കൈ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ടി കെ ഗോവിന്ദനെ വീട്ടിൽ സ്വീകരിച്ച വിനോദിനിയെ എം വി ജയരാജൻ വിമർശിച്ചു. ഒരാൾ വീട്ടിൽ വന്നാൽ പുറത്താക്കാൻ കഴിയില്ല. എന്നാൽ സ്വീകരിച്ചു ആ നയിച്ചത് ശരിയല്ലെന്നാണ് വിമര്‍ശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഉത്തരവാദികൾ വെള്ളാപ്പള്ളിയും തുഷാറും'; കെ കെ മഹേശൻ്റെ മരണത്തിൽ എസ്ഐടിയെ നിയോ​ഗിക്കണം, ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഭാര്യ
നിങ്ങളും പവർ ഗ്രൂപ്പിന്‍റെ ഭാഗം, എവിടെയായിരുന്നു? ശബ്ദം ഉയർത്തിയിരുന്നോ?; അമ്മയിലെ പോരില്‍ ശ്വേത മോനോനെതിരെ ഭാഗ്യലക്ഷ്മി