യുഡിഎഫിൽ നിന്ന് കൂടുതൽപേർ സിപിഎമ്മിലെത്തുമെന്ന് എംഎ ബേബി; ആർഎസ്പി വഞ്ചകരെന്നും ബേബി

By Web TeamFirst Published Sep 15, 2021, 7:16 AM IST
Highlights

ആർഎസ്പിക്ക് എതിരേയും ബേബി രം​ഗത്തെത്തി. ആർഎസ്പി എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണ്. ആർഎസ്പി വഞ്ചന തുടരുകയാണ്. ആർഎസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും എൽഡിഎഫിലും എത്തുമെന്ന് എംഎ ബേബി. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവർത്തരും എൽഡിഎഫിലെത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു

ആർഎസ്പിക്ക് എതിരേയും ബേബി രം​ഗത്തെത്തി. ആർഎസ്പി എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടി ആണ്. ആർഎസ്പി വഞ്ചന തുടരുകയാണ്. ആർഎസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കടന്ന് വരവ് ഗുണം ചെയ്തെന്ന് എംഎ ബേബി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചു. എൽഡിഎഫിനെ ശക്തിപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞെന്നും  പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!