പിണറായി വിജയനെതിരായ ഇഡി നീക്കം; രൂക്ഷവിമർശനവുമായി എം എ ബേബി, 'ഇഡി നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ'

Published : Oct 17, 2026, 07:04 PM IST
MA Baby pinarayi vijayan

Synopsis

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയാണ് ഇഡി നടപടി എന്നാണ് എം എ ബേബിയുടെ വിമര്‍ശനം. ഒരുപാട് കെട്ടിച്ചമച്ച ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി. ഇത് നേരിടാനും മറികടക്കാനും അദ്ദേഹത്തിനും സിപിഎമ്മിനും കഴിയും. നിയമപരമായും രാഷ്ട്രീയപരമായും ഇഡി നടപടിയെ അഭിമുഖീകരിക്കുമെന്നും എം എ ബേബി പ്രതികരിച്ചു.

ദില്ലി:  മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയാണ് ഇഡി നടപടി എന്നാണ് എം എ ബേബിയുടെ വിമര്‍ശനം. ഒരുപാട് കെട്ടിച്ചമച്ച ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി. ഇത് നേരിടാനും മറികടക്കാനും അദ്ദേഹത്തിനും സിപിഎമ്മിനും കഴിയും. നിയമപരമായും രാഷ്ട്രീയപരമായും ഇഡി നടപടിയെ അഭിമുഖീകരിക്കുമെന്നും എം എ ബേബി പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും ഇ ഡി എന്നാൽ ബിജെപി സർക്കാരിന്റെ ഒരു വിപുലീകൃത വിഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിമര്‍ശനം. ഇ ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി ജെ പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും ഗോവിന്ദൻ വിമ‍ർശിച്ചു. പിണറായിയുടെ വീട്ടിലെ നോട്ടീസ് പതിക്കൽ അടക്കം രാഷ്‌ട്രീയ നാടകത്തിന്‍റെ ഭാഗമാണ്. ഇ ഡിയെയും ബി ജെ പിയെയും കേരളത്തിൽ കടന്നുകയറ്റം നടത്താൻ സഹായിക്കുന്നത് യു ഡി എഫ് സർക്കാരിന്‍റെ നിലപാടുകളാണ്. നിയമപരമായും രാഷ്ട്രീയമായും ഇ ഡിയെ നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളികളാക്കുന്നു. ഇ ഡിയുടെ ലക്ഷ്യം പിണറായിയാണ്. പിണറായി എന്നാൽ പാർട്ടി. അതായത് പാർട്ടിയെ ആണ് ഇ ഡി പിണറായിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശേരി മിനികൂപ്പർ അപകടം, കോടതിയുത്തരവിലെ വിവരങ്ങൾ പുറത്ത്, 'രക്തപരിശോധനയിൽ മദ്യപിച്ചത് തെളിഞ്ഞു, സാക്ഷികളെ സ്വാധീനിച്ചേക്കും'
കലിതുള്ളി തുലാവർഷം, 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ആ ആഴ്ച രക്ഷയുണ്ടാകില്ല