ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു; സന്ദർശിച്ച് എംഎ ബേബി, വിദ​​ഗ്ധ പരിശോധനകൾ നടത്തി

Published : Oct 11, 2026, 05:06 PM IST
John Brittas MP admitted to hospital

Synopsis

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപിക്ക് പൊലീസിൻ്റെ ക്രൂരമർദ്ദനം. പരിക്കേറ്റ അദ്ദേഹത്തെ ദില്ലി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കും ദില്ലി പൊലീസിൻ്റെ മർദ്ദനമേറ്റു.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ദില്ലി ആർഎംഎൽ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആശുപതിയിൽ എത്തി ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിംഗ് എന്നിവക്ക് ബ്രിട്ടാസിനെ വിധേയനാക്കി. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു. നാല് പൊലീസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മർദ്ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടാസിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഓട്ടോ പിടിച്ചാണ് ജോണ്‍ ബ്രിട്ടാസ് തിരിച്ചെത്തിയത്. തന്നെ മർദ്ദിക്കുന്നത് ഡിസിപി അറിഞ്ഞുവെന്നും ഡിസിപിയുടെ നിര്‍ദേശത്തിനെ തുടര്‍ന്നാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതാണ് എംപിയുടെ അവസ്ഥയാണെങ്കിൽ ബാക്കി കാര്യങ്ങൾ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എത്തിയത്. ബസിലെ മറ്റുള്ളവരും മർദ്ദനത്തിനിരയായി. തന്നെ മർദ്ദിച്ചതിന് ജാർഖണ്ഡ് സ്വദേശി സാക്ഷിയാണെന്നും ഈ പയ്യൻ കാരണമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടക്കാണ് ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയില്‍ എടുത്തത്. മറ്റൊരു എംപി എഎ റഹീമും സ്ഥലത്തെത്തി. എസ്എഫ്ഐ നേതാക്കളെയും ദില്ലി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദേശീയ പ്രസിഡന്‍റ് ആദര്‍ശ് എം. സജി പറഞ്ഞു. ലക്ഷ്യം കാണും വരെ സമരം തുടരുമെന്നും ആദർശ് വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസിനെയും കസ്റ്റഡിയിലെടുത്തു. തനിക്കും ക്രൂരമായി മര്‍ദ്ദനമേറ്റെന്ന് ജെയ്ക്ക് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
നെടുമ്പാശേരി മിനി കൂപ്പർ അപകടം; മരിച്ച 3 പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസ്