മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന, അപഹാസ്യമായ ആക്ഷേപം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് എംഎ ബേബി

Published : Aug 15, 2023, 01:21 PM ISTUpdated : Aug 15, 2023, 02:31 PM IST
മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന, അപഹാസ്യമായ ആക്ഷേപം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് എംഎ ബേബി

Synopsis

ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.യുക്തിഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക്‌ കാര്യങ്ങൾ മനസ്സിലാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎബേബി രംഗത്ത്. വിവാദത്തിന് പിന്നിൽ ഗൂഡാലചനയുണ്ട്.കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തു വിട്ടത്.മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത് അപഹാസ്യമായ ആക്ഷേപം.വിവാദത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്.ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ  ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞു.യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക്‌ കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു .

വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ വിവാദം അവഗണിച്ചുവിടുകയാണ് റിയാസും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ  വാർത്താകുറിപ്പിനപ്പുറം ഇനി ഒന്നുമില്ല. ചോദ്യം ഉയർന്നാൽ വാർത്താസമ്മേളനം നിർത്തും, ക്ഷോഭിച്ച് ഒഴിഞ്ഞുമാറും അവഗണിക്കും..മാസപ്പടി അവഗണിച്ചുവിടാം എന്ന രാഷ്ട്രീയലൈൻ ആവർത്തിക്കുന്നു പാർട്ടിനേതാക്കളും മന്ത്രിമാരും. വീണക്ക് കിട്ടിയ പണം റിയാസിന്‍റെ  തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യം അടക്കം ഉയരുമ്പോഴും മറുപടി ഇല്ല .

തൊട്ടാൽ പൊള്ളുമെന്നതിനാൽ സിപിഎം അവഗണിക്കുമ്പോൾ ഏറ്റുപിടിക്കാതെ യുഡിഎഫിന്‍റെ  കയ്യയച്ച സഹായം തുടരുകയാണ്. നിയമസഭയിൽ സാങ്കേതിക കാരണം ഉയർത്തി അടയിന്തിരപ്രമേയം ഉന്നയിക്കാതെ വിട്ട യുഡിഎഫ് പുതുപ്പള്ളിയിൽ പോലും മാസപ്പടി ഉയർത്തുന്നില്ല. സർക്കാറിനെതിരായ വിധിയെഴുത്ത് കൂടിയാകും പുതുപ്പള്ളി എന്ന് പറയുമ്പോൾ ഇന്നലെ കൺവെൻഷനിൽ ഒരുനേതാവു പോലും മാസപ്പടി പറഞ്ഞില്ല. ണം വാങ്ങിയ മുന്നണി നേതാക്കളുടെ പേരുകളാണ് ആഞ്ഞടിക്കേണ്ട യുഡിഎഫിനെ പിന്നോട്ടടിപ്പിക്കുന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി