കേരളത്തിലെ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമല്ല: മാധവ് ഗാഡ്ഗില്‍

By Web TeamFirst Published Sep 4, 2019, 1:39 PM IST
Highlights

"ശരിയല്ലാത്ത തരത്തിൽ റിസർവ്വോയർ മാനേജ്മെന്റ് നടത്തിയത് ഒരു കാരണം മാത്രമാണ്. ദുരന്തത്തില്‍ മനുഷ്യനും പങ്കുണ്ടെന്ന് മാത്രമേ പറയാനാകൂ."

മലപ്പുറം: പശ്ചിമഘട്ടസംരക്ഷണത്തിനായി താന്‍ സമര്‍പ്പിച്ച റിപ്പോർട്ട് തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലുണ്ടായ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം കേരളത്തിൽ കനത്ത മഴയുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് ഡാമുകൾ തുറക്കാൻ അധികൃതര്‍ നിർബന്ധിക്കപ്പെടുകയായിരുന്നു. ശരിയല്ലാത്ത തരത്തിൽ റിസർവ്വോയർ മാനേജ്മെന്റ് നടത്തിയത് ഒരു കാരണം മാത്രമാണ്. ദുരന്തത്തില്‍ മനുഷ്യനും പങ്കുണ്ടെന്ന് മാത്രമേ പറയാനാകൂ എന്നും മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. അത് അവസാന റിപ്പോര്‍ട്ടല്ല. റിപ്പോര്‍ട്ടിന്മേല്‍ ജനാധിപത്യപരമായ ചർച്ചകൾ നടക്കണമെന്നും വിവർത്തനം ചെയ്ത കോപ്പി  എല്ലാ പഞ്ചായത്തുകൾക്കും കൊടുക്കണമെന്നും താൻ നിർദ്ദേശിച്ചിരുന്നതായും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. 

click me!