മധു കൊലക്കേസ്; പ്രോസിക്യൂഷന് അനുകൂലമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Published : Apr 04, 2023, 01:37 PM IST
മധു കൊലക്കേസ്; പ്രോസിക്യൂഷന് അനുകൂലമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Synopsis

16ാം പ്രതിക്ക് മൂന്നുമാസമാണ് ശിക്ഷാ കാലാവധി ലഭിക്കുക. അത് കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രതി അനുഭവിച്ചതാണ്. പ്രതികൾക്കുമേൽ ജീവപര്യന്തം വരെ കിട്ടുന്ന കുറ്റമാണ് കോടതി ചുമത്തിയിട്ടുള്ളതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിവിധി പ്രോസിക്യൂഷന് അനുകൂലമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ. രണ്ടുപ്രതികൾ കുറ്റം ചെയ്തെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 16ാം പ്രതിക്ക് മൂന്നുമാസമാണ് ശിക്ഷാ കാലാവധി ലഭിക്കുക. അത് കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രതി അനുഭവിച്ചതാണ്. പ്രതികൾക്കുമേൽ ജീവപര്യന്തം വരെ കിട്ടുന്ന കുറ്റമാണ് കോടതി ചുമത്തിയിട്ടുള്ളതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

മധു വധം; നീതി പൂർണമായില്ല, 2 പേരെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതി വരെ പോകുമെന്ന് അമ്മ

കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. അനുകൂലമായ വിധിയാണ്. ഡിജിറ്റൽ തെളിവുകൾ നിർണായകമായി. 302 വകുപ്പ് ജഡ്ജ്മെന്റ് കോപ്പി കിട്ടിയാലേ അറിയൂ. മനപ്പൂർവ്വമായ കൊലപാതകമായി കോടതിക്ക് തോന്നിയിട്ടില്ല. കൂറുമാറ്റം ഉണ്ടായാലും പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'
എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ