മീഡിയ വൺ സംപ്രേഷണ വിലക്ക്; മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് ഇന്ന് അപ്പീൽ നൽകും

Web Desk   | Asianet News
Published : Feb 09, 2022, 07:08 AM ISTUpdated : Feb 09, 2022, 11:29 AM IST
മീഡിയ വൺ സംപ്രേഷണ വിലക്ക്; മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് ഇന്ന് അപ്പീൽ നൽകും

Synopsis

അപ്പീൽ നൽകുന്നതിനായി സംപ്രേഷണവിലക്ക് രണ്ട് ദിവസം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതിനാൽ ചാനൽ സംപ്രേഷണം നിലച്ചിരിക്കുകയാണ്

കൊച്ചി: മീഡിയ വൺ ചാനലിന്റെ (media one channel)സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിൾ ബഞ്ച് (single bench)വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ് ലിമിറ്റഡ് ഇന്ന് ഡിവിഷൻ ബഞ്ചിൽ (division bench)അപ്പീൽ (appeal)നൽകും. പത്രവർത്തക യൂണിയൻ, ജീവനക്കാർ അടക്കമുള്ളവരും ഹർജി നൽകും. ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടാൻ ആണ് നീക്കം. കേന്ദ്ര സർക്കാർ ഹാജരാക്കിയ വിവിധ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. സീൽഡ് കവറിൽ നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ ​ഗൗരവതരമാണെന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നു വ്യക്തമാക്കി ആണ് സിംഗിൾ ബഞ്ച് നടപടി.സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായെന്നും ഹർജിക്കാർ കോടതിയെ അറിയിക്കും.

അപ്പീൽ നൽകുന്നതിനായി സംപ്രേഷണവിലക്ക് രണ്ട് ദിവസം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതിനാൽ ചാനൽ സംപ്രേഷണം നിലച്ചിരിക്കുകയാണ്.ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ജസ്റ്റിസ് എൻ നാഗരേഷ് ഹർജി തള്ളിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്ക റീജിയൻ: പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു, ഗിരീഷ് ആർ. ഉണ്ണിത്താൻ പ്രസിഡന്‍റ്
കേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു?, നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, എയിംസ് അനുവദിക്കുന്നതിന്‍റെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് നിര്‍ദേശം