കൊവിഷിൽഡ് നിരോധിക്കണമെന്ന് ഹര്‍ജി: കേന്ദ്രത്തിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

Published : Feb 19, 2021, 01:04 PM IST
കൊവിഷിൽഡ് നിരോധിക്കണമെന്ന് ഹര്‍ജി: കേന്ദ്രത്തിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

Synopsis

വാക്സിൻ സ്വീകരിച്ചതോടെ ആരോഗ്യപ്രശ്നമുണ്ടായെന്നും അഞ്ച് ലക്ഷം നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. 

ചെന്നൈ: പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. കോവിഷീൽഡ് വാക്സിൻ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നോട്ടീസ്. 

വാക്സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. രാജ്യത്തെ കൊവിഡ‍് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നതിന് പിന്നാലെയാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ട കൊവിഷിൽഡ് വാക്സിനെതിരെ കോടതിയിൽ ഹര്‍ജി എത്തിയത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ
ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല, ശ്രീനിയേട്ടൻ ദീര്‍ഘായുസോടെ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്; അനുസ്മരിച്ച് ഉര്‍വശി