
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെ തുടർന്ന് നിരാഹാരം നടത്തിയ വിദ്യാർത്ഥികളുമായി മദ്രാസ് ഐഐടി ഡയറക്ടർ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. ആഭ്യന്തര അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി, മദ്രാസ് ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
ഫാത്തിമയുടെ മരണം: അധ്യാപകർക്ക് എതിരെ നടപടി വൈകുന്നു; പ്രതിഷേധം തുടരുന്നു...
കേസിൽ ആരോപണ വിധേയരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നീ അധ്യാപകരെ ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്തു. ഫാത്തിമയുടെ മാതാവ്, സഹോദരി, സഹപാഠികൾ എന്നിവരിൽ നിന്നും വരും ദിവസങ്ങളിൽ മൊഴിയെടുക്കും. ഫാത്തിമയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ നാളെ ചെന്നൈ ചെപ്പോക്കിൽ സമരം നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam