കാറും ബൈക്കുകളും കൂട്ടിയിടിച്ച് മേല്‍പ്പാതയില്‍ നിന്നും താഴേക്ക് വീണ് പരിക്കേറ്റ ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു

Published : Jun 27, 2026, 09:09 AM IST
Madrasa student

Synopsis

കോഴിക്കോട് അരയിടത്തുപാലം മേല്‍പാതയിലുണ്ടായ വാഹനാപകടത്തില്‍ ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കുകളും കാറും കൂട്ടിയിടിച്ച് മേല്‍പ്പാതയില്‍ നിന്ന് താഴേക്ക് വീണ തിരുവമ്പാടി സ്വദേശി അഹമ്മദ് അല്‍ സാബിത്ത് (17) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍ ചികിത്സയിലാണ്.

കോഴിക്കോട്: വാഹനാപകടത്തില്‍ മേല്‍പ്പാതയില്‍ നിന്നും താഴെയുള്ള അപ്രോച്ച് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അല്‍ സാബിത്ത്(17) ആണ് മരിച്ചത്. അരയിടത്തുപാലം മേല്‍പാതയില്‍ വെച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ചാണ് സാബിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.

രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിക്കുകയായിരുന്നു. പാലാഴി ഹിദായ ദര്‍സിലെ വിദ്യാര്‍ത്ഥിയാണ് സാബിത്ത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സാബിത്ത് ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്നും തെറിച്ച് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീല്‍ അടക്കം പരിക്കേറ്റ മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമിത് ഷായ്ക്ക് കരിങ്കൊടി: പ്രതിഷേധം തുടര്‍ന്ന് യുവമോര്‍ച്ച, മന്ത്രി പിസി വിഷ്ണുനാഥിന് നേരെ കുണ്ടറയിലും നീണ്ടകരയിലും കരിങ്കൊടി പ്രതിഷേധം
ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും രൂക്ഷമായ കടലാക്രമണം, കള്ളക്കടൽ പ്രതിഭാസത്തിൽ തീരദേശ റോഡുകൾ മണ്ണിനടിയിലായി; ഗതാഗതം സ്തംഭിച്ചു