അടൂരിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

Published : Jan 26, 2025, 06:04 PM ISTUpdated : Jan 26, 2025, 06:16 PM IST
അടൂരിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

Synopsis

9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

പത്തനംതിട്ട: അടൂരിൽ പ്ലസ് ടൂ വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പോലീസിന് കൈമാറുകയായിരുന്നു.

സിഡബ്ല്യുസി നടത്തിയ കൗൺസിലിംഗിലാണ് ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. ആറ് വര്‍ഷക്കാലം നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ആദ്യം കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയത് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മന്ത്രവാദിയാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ തന്നെയാണ് മന്ത്രവാദിയുടെ  അടുക്കല്‍ കൊണ്ടുപോയത്. ഇയാള്‍ മോശം ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ ശരീരത്ത് സ്പര്‍ശിച്ചെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജാരാക്കും. കഴിഞ്ഞ ദിവസം കേസിലെ 4 പേര്‍ അറസ്റ്റിലായിരുന്നു. 9 പേര്‍ ഉള്‍പ്പെട്ട കേസില്‍ ഇതോടെ 5 പേരാണ് പിടിയിലായിരിക്കുന്നത്. ഇനി നാല് പേര്‍ കൂടിയുണ്ട്. ഇവരില്‍ 2 പേര്‍ വിദേശത്താണുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ