
മാഹി: കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടയ്ക്കുന്നതിനാൽ ഈ വഴി ഗതാഗതം നിരോധിച്ചു.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് മോന്താൽ പാലം വഴി പോകണം. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരിയിലെ ചൊക്ലി - മേക്കുന്ന് വഴി പോകണം. അതേസമം ദീർഘദൂര ബസുകള്‍ ബൈപാസ് വഴി കടന്നുപോകും. ഇതിന് മുൻപ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്.
സൂര്യാഘാതം മൂലമുണ്ടായ രണ്ട് മരണം; സംസ്ഥാനത്ത് ജാഗ്രത, ഏറെ ശ്രദ്ധിക്കേണ്ട ജില്ലകള്‍
1933ൽ നിർമിച്ചതാണ് മാഹിപ്പാലം. 1971ൽ തൂണ്‍ നിലനിർത്തി പാലം മാത്രം പുനർനിർമിച്ചു. പിന്നീട് പല വർഷങ്ങളിലായി ബലപ്പെടുത്തൽ നടന്നു. പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam