മാഹിയില്‍ മദ്യത്തിന് വിലക്കുറവില്ല; അടുത്ത മൂന്നു മാസത്തേക്ക് കേരളത്തിലെ അതേ വില

Published : May 25, 2020, 01:27 PM ISTUpdated : May 25, 2020, 01:32 PM IST
മാഹിയില്‍ മദ്യത്തിന് വിലക്കുറവില്ല; അടുത്ത മൂന്നു മാസത്തേക്ക് കേരളത്തിലെ അതേ വില

Synopsis

പാഴ്‌സലായി മാത്രമെ മദ്യം നല്‍കൂ. അതേസമയം ആധാര്‍ നമ്പറുള്ള പുതുച്ചേരി സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളുവെന്ന നിബന്ധന എടുത്ത് കളഞ്ഞിട്ടുണ്ട്

കണ്ണൂര്‍: മാഹിയില്‍ അടുത്ത മൂന്നു മാസത്തേക്ക് മദ്യത്തിന് കേരളത്തിലെ അതേ വില ഈടാക്കുമെന്ന് അധികൃതര്‍. വിലക്കുറവ് മൂലം കേരളത്തില്‍ നിന്ന് ആളുകള്‍  കൂട്ടമായെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം കേരളത്തില്‍ വില്‍പനയില്ലാത്ത ബ്രാന്‍ഡുകള്‍ക്ക് വിലവര്‍ധനയുണ്ടാകില്ല.. 

കേരളത്തില്‍ മദ്യവില്‍പന ശാലകള്‍ തുറക്കുന്ന സമയത്ത് മാത്രമെ മാഹിയിലും മദ്യശാലകള്‍ തുറക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. പാഴ്‌സലായി മാത്രമെ മദ്യം നല്‍കൂ. അതേസമയം ആധാര്‍ നമ്പറുള്ള പുതുച്ചേരി സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളുവെന്ന നിബന്ധന എടുത്ത് കളഞ്ഞിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആര്‍ക്കും മദ്യം വാങ്ങാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി